ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല സ്ഥലങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ. യുപിയിലെ ശ്രാവഷ്ടി സ്വദേശിയായ സൈഫുദീൻ ആണ് അറസ്റ്റിലായത്. മേയ് 14 ബുധനാഴ്ചയാണ് ഇയാൾ ഭാര്യ സബീനയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്. ......
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രതിദിനം ഫയൽ ചെയ്യുന്ന വിവാഹ മോചനക്കേസുകൾ നൂറോളം. 2022ൽ 75ആയിരുന്നു.2016ൽ ഇത് 53. വിവിധ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ......
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി ആര് മേനോന് കേരള ദര്‍ശനവേദി ഭാരതപുത്രി പുരസ്ക്കാരം സമ്മാനിച്ചു. ഡോ. ......
കൊച്ചി: വിപിഎസ് ലേക്ഷോർ ആശുപത്രി അനസ്തേഷ്യോളജി വിഭാഗം പെരിയോപ്പറേറ്റീവ് മെഡിസിൻ - ടുഡേയ്സ് ചാലഞ്ചസ്, ടുമൊറോസ് സോലൂഷൻസ് എന്ന വിഷയത്തിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിച്ചു.
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും രോഗികളുടെ പരിചരണം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തിലാണ് കോൺഫറൻസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഞായറാഴ്ച കൊച്ചി ഹോളിഡേ ഇന്നിൽ നടന്ന സമ്മേളനം വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. "അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യശാസ്ത്ര രംഗത്ത്, രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് തുടർച്ചയായ പഠനം പ്രധാനമാണ്," എസ് കെ അബ്ദുള്ള പറഞ്ഞു. ......
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ തന്നോട് ആളുകൾ എങ്ങനെയാണ് പെരുമാറിയതെന്ന് വെളിപ്പെടുത്തി നടിയും ഗായികയുമായ മനീഷ കെഎസ്. പ്രതിസന്ധി സമയത്ത് ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള അവസരമായിരുന്നു ജീവിതത്തിലുണ്ടായതെന്നും താരം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.. ......
ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചെന്നാണ് റിപ്പോർട്ട്. ......
കോഴിക്കോട്ട് ഒൻപതുമാസം പ്രായമായ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ. കോഴിക്കോട് ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള ഗർഭസ്ഥശിശുവാണ് മരിച്ചത്. ......
പൈലറ്റുമാർ നിയന്ത്രിക്കാനില്ലാതെ 199 യാത്രക്കാരും 6 ജീവനക്കാരുമായി വിമാനം പത്തുമിനിറ്റോളം പറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. ......
ദോഹ. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം ഈസക്ക എന്ന വിസ്മയത്തിന്റെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക നായകന്മാര് ഒരുമിച്ച് ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശന ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ......